എല്ലാം നിര്‍ത്തി കേരളത്തിലെക്കൊരു മടക്കയാത്ര .....
പ്രവാസി തന്റെ വീട്ടുകാരുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും രണ്ടോ മൂന്നോ പെട്ടിയിലാക്കി ആ നാഴിയിടങ്ങഴി മണ്ണിലേക്ക് വീണ്ടും....
ഏറിയ പേര്‍ക്കും ഈ യാത്ര ഒരു സ്വപ്നമോ അല്ലെങ്കില്‍ പത്തോ അതിലേറെയോ വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ഒരു യാഥാര്‍ത്ഥ്യമോ ആണ്. എങ്കിലും എട്ടു മുതല്‍ പത്തു മണിക്കൂറും ചിലപ്പോള്‍ അതിലേറെ സമയവും വീഴുന്ന വിയര്‍പ്പു തുള്ളികളെ ദിര്‍ഹവും ദിനാറും റിയാലുമൊക്കെയായി തന്നു എന്റെ കുടുംബത്തെ കാത്ത ആ മണല്‍ ഭൂമിയെ നന്ദിയോടെ ഓര്‍ത്തുകൊണ്ട്....... കേരള മണ്ണിലേക്ക്....ഒരു മടക്കയാത്ര
സ്വന്തം വീട്ടുകാരുമൊത്തോരു ജീവിതം എന്ന സ്വപ്നത്തില്‍ നിങ്ങളെ വരവേല്‍ക്കുന്നത് ആരൊക്കെയാണ് എന്തൊക്കെയാണ് ?
പുഞ്ചിരിയില്‍ അലിഞ്ഞ പരിഭവം തൂകുന്ന ഭാര്യയും മടിയിലിരുന്നു കൌതുകത്തോടെ സമ്മാനപ്പൊതികള്‍ തുറന്നു നോക്കുന്ന പോന്നോമാനയും മാത്രമാണോ?
കൊണ്ടുപോകുന്ന ഈത്തപ്പഴത്തിന്റെയും പിസ്തയുടെയും അളവ് കുറയുന്നതിനൊപ്പം, NRI അക്കൗണ്ട്‌ലേക്ക് അവസാനം ട്രാന്‍സ്ഫര്‍ ചെയ്ത ഫൈനല്‍ സെറ്റില്‍മെന്റിന്റെ അളവും കുറയുന്നത് തിരിച്ചറിയാന്‍ ഒന്നോ രണ്ടോ മാസം പോലും വേണ്ടിവരില്ല.
No comments:
Post a Comment