Thursday, March 13, 2014

Dubai Metro

Dubai Metro


                  വലിയ  ക്രയിനുകളുടെ ശബ്ദം കേട്ടാണ് ഉണർന്നത് . ഒരു വെള്ളിയാഴ്ച പോലും രാവിലെ കെടന്നൊറങ്ങാൻ സമ്മതിക്കില്ല .മനസ്സിൽ കലിപ്പ് തുള്ളി സമയം നോക്കി . പതിനൊന്നായി ... എണീറ്റ്‌ ഒച്ച കേട്ടതെവിടെന്നറിയാൻ വെളിയില ഇറങ്ങി . പോർടാ  കാബിനു മുകലിലൂടെ കാണാം കൊമ്പനാന മരം എടുതെരിയുവാൻ നിക്കുന്ന്ന പോലെ ഏതോ പഴയ അറബിയുടെ ദ്രവിച്ച സ്പീഡ് ബോട്ടും പിടിച്ചു ഒരു ഭീമൻ ക്രൈൻ .ക്രൈനിൽ വലിയ ബോർഡിൽ കമ്പനി പേരുണ്ട് ചൈന മിഡിൽ ഈസ്റ്റ്‌ കണ്‍സ്ട്രക്ഷൻ കമ്പനി.


                      എന്തായാലും  എണീറ്റത് നന്നായി . ദുബായിൽ വന്നു ഒരു തുരുമ്പ് ബോട്ട് തലേൽ വീണു മരിച്ചാൽ നാണക്കേടാവും .
                                               '' ഭാരം പൊക്കി നില്ക്കുന്ന ഒരു എഖുഇപ്മെന്റിന്റെ താഴെയും ഒരു കാലത്തും  നില്ക്കരുത് ''
                                                                ഡ്രൈ ഡോക്കിലെ സേഫ്ടി  ക്ലാസ്സിലെ വാചകം മനസിലോർത്തുകൊണ്ട് ക്രൈനിനു സിഗ്നൽ കൊടുത്തു കൊണ്ട് നിന്ന ഒരു ബംഗാളിയോടു കാര്യം ചോദിച്ചു. കാര്യമറിഞ്ഞപ്പോൾ സന്തോഷം തോന്നി. പിന്നെ അത്ഭുതവും !!.എത്ര പെട്ടെന്നാണ് വാർത്തകളിൽ വന്ന ദുബൈ മെട്രോ യുടെ പണികൾ തുടങ്ങിയത്. അവിടെയാണത്രേ മെട്രോയുടെ അവസാന സ്റ്റേഷൻ വരുന്നത്. ഞങ്ങളുടെ പോർടാ  കാബിനും  അവിടെ നിന്ന് ഒഴിപ്പിക്കുമത്രെ . എന്നാലും കുഴപ്പമില്ല നല്ലൊരു സൌകര്യമല്ലേ ദുബൈ ഭരണാധികാരികൾ ലക്‌ഷ്യം വച്ചിട്ടുള്ളത്.
                                              ഇനി ഇപ്പോൾ.........ഇപ്പോൾ ഞാൻ ഇരിക്കുന്നത് ദുബൈ മേട്രോയിലാണ്. എന്ന് മാത്രമല്ല, മേട്രോയിൽ തിങ്ങി നിന്നും ഇരുന്നും യാത്ര ചെയ്യുന്ന എന്നെപ്പോലെ സാധാരണക്കാരായ ലക്ഷക്കണക്കിന്‌ പ്രവാസികളുടെ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യം . എത്ര പെട്ടെന്നാണ് പണികൾ പൂര്ത്തിയായി ഡ്രൈവർ ഇല്ലാത്ത ഈ ട്രെയിൻ ഓടിതുടങ്ങിയത്. എന്റെ  പഴയ പോർടാ  കാബിനും ഇരുന്നിടത്ത് ഈ 2014 ൽ ജദാഫ് എന്നാ സ്റ്റേഷൻ തുറന്നു . ബാക്കി എല്ലാ സ്റ്റേനുൽ വളരെ പണ്ടേ തുറന്നിരുന്നു.
                                           ദുബൈ മെട്രോ പ്രധാനമായും രണ്ടു ലൈനായി സൌകര്യപ്പെടുത്തി യിരിക്കുന്നു. ഒന്ന് റെഡ് ലൈൻ  പിന്നെ ഗ്രീൻ ലൈനും.  അൽ  രഷീദിയ സ്റ്റേഷനിൽ തുടങ്ങി ജെബൽ അലി സ്റ്റേഷനിൽ വരെ പോകുന്ന റെഡ് ലൈൻ. അൽ  ഗേസൈസിനടുത്ത് എത്തിസലാത് സ്റ്റേഷനിൽ തുടങ്ങി ഇപ്പോൾ ജദാഫ് സ്റ്റേഷൻ വരെ പോകുന്ന ഗ്രീൻ ലൈൻ.



Wednesday, March 12, 2014

Kerala to Dubai


എല്ലാം നിര്‍ത്തി കേരളത്തിലെക്കൊരു മടക്കയാത്ര .....
പ്രവാസി തന്റെ വീട്ടുകാരുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും രണ്ടോ മൂന്നോ പെട്ടിയിലാക്കി ആ നാഴിയിടങ്ങഴി മണ്ണിലേക്ക് വീണ്ടും....
ഏറിയ പേര്‍ക്കും ഈ യാത്ര ഒരു സ്വപ്നമോ അല്ലെങ്കില്‍ പത്തോ അതിലേറെയോ വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ഒരു യാഥാര്‍ത്ഥ്യമോ ആണ്.  എങ്കിലും എട്ടു മുതല്‍ പത്തു മണിക്കൂറും ചിലപ്പോള്‍ അതിലേറെ സമയവും വീഴുന്ന വിയര്‍പ്പു തുള്ളികളെ  ദിര്‍ഹവും ദിനാറും റിയാലുമൊക്കെയായി തന്നു എന്റെ കുടുംബത്തെ കാത്ത ആ മണല്‍ ഭൂമിയെ നന്ദിയോടെ ഓര്‍ത്തുകൊണ്ട്.......‌ കേരള മണ്ണിലേക്ക്....ഒരു മടക്കയാത്ര
സ്വന്തം വീട്ടുകാരുമൊത്തോരു  ജീവിതം എന്ന സ്വപ്നത്തില്‍ നിങ്ങളെ വരവേല്‍ക്കുന്നത് ആരൊക്കെയാണ് എന്തൊക്കെയാണ് ?
പുഞ്ചിരിയില്‍ അലിഞ്ഞ പരിഭവം തൂകുന്ന ഭാര്യയും മടിയിലിരുന്നു കൌതുകത്തോടെ സമ്മാനപ്പൊതികള്‍ തുറന്നു നോക്കുന്ന പോന്നോമാനയും മാത്രമാണോ?
കൊണ്ടുപോകുന്ന  ഈത്തപ്പഴത്തിന്റെയും പിസ്തയുടെയും അളവ് കുറയുന്നതിനൊപ്പം, NRI  അക്കൗണ്ട്‌ലേക്ക്  അവസാനം ട്രാന്‍സ്ഫര്‍ ചെയ്ത ഫൈനല്‍ സെറ്റില്‍മെന്റിന്റെ അളവും കുറയുന്നത് തിരിച്ചറിയാന്‍ ഒന്നോ രണ്ടോ മാസം പോലും വേണ്ടിവരില്ല.