Dubai Metro
വലിയ ക്രയിനുകളുടെ ശബ്ദം കേട്ടാണ് ഉണർന്നത് . ഒരു വെള്ളിയാഴ്ച പോലും രാവിലെ കെടന്നൊറങ്ങാൻ സമ്മതിക്കില്ല .മനസ്സിൽ കലിപ്പ് തുള്ളി സമയം നോക്കി . പതിനൊന്നായി ... എണീറ്റ് ഒച്ച കേട്ടതെവിടെന്നറിയാൻ വെളിയില ഇറങ്ങി . പോർടാ കാബിനു മുകലിലൂടെ കാണാം കൊമ്പനാന മരം എടുതെരിയുവാൻ നിക്കുന്ന്ന പോലെ ഏതോ പഴയ അറബിയുടെ ദ്രവിച്ച സ്പീഡ് ബോട്ടും പിടിച്ചു ഒരു ഭീമൻ ക്രൈൻ .ക്രൈനിൽ വലിയ ബോർഡിൽ കമ്പനി പേരുണ്ട് ചൈന മിഡിൽ ഈസ്റ്റ് കണ്സ്ട്രക്ഷൻ കമ്പനി.
എന്തായാലും എണീറ്റത് നന്നായി . ദുബായിൽ വന്നു ഒരു തുരുമ്പ് ബോട്ട് തലേൽ വീണു മരിച്ചാൽ നാണക്കേടാവും .
'' ഭാരം പൊക്കി നില്ക്കുന്ന ഒരു എഖുഇപ്മെന്റിന്റെ താഴെയും ഒരു കാലത്തും നില്ക്കരുത് ''
ഡ്രൈ ഡോക്കിലെ സേഫ്ടി ക്ലാസ്സിലെ വാചകം മനസിലോർത്തുകൊണ്ട് ക്രൈനിനു സിഗ്നൽ കൊടുത്തു കൊണ്ട് നിന്ന ഒരു ബംഗാളിയോടു കാര്യം ചോദിച്ചു. കാര്യമറിഞ്ഞപ്പോൾ സന്തോഷം തോന്നി. പിന്നെ അത്ഭുതവും !!.എത്ര പെട്ടെന്നാണ് വാർത്തകളിൽ വന്ന ദുബൈ മെട്രോ യുടെ പണികൾ തുടങ്ങിയത്. അവിടെയാണത്രേ മെട്രോയുടെ അവസാന സ്റ്റേഷൻ വരുന്നത്. ഞങ്ങളുടെ പോർടാ കാബിനും അവിടെ നിന്ന് ഒഴിപ്പിക്കുമത്രെ . എന്നാലും കുഴപ്പമില്ല നല്ലൊരു സൌകര്യമല്ലേ ദുബൈ ഭരണാധികാരികൾ ലക്ഷ്യം വച്ചിട്ടുള്ളത്.
ഇനി ഇപ്പോൾ.........ഇപ്പോൾ ഞാൻ ഇരിക്കുന്നത് ദുബൈ മേട്രോയിലാണ്. എന്ന് മാത്രമല്ല, മേട്രോയിൽ തിങ്ങി നിന്നും ഇരുന്നും യാത്ര ചെയ്യുന്ന എന്നെപ്പോലെ സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യം . എത്ര പെട്ടെന്നാണ് പണികൾ പൂര്ത്തിയായി ഡ്രൈവർ ഇല്ലാത്ത ഈ ട്രെയിൻ ഓടിതുടങ്ങിയത്. എന്റെ പഴയ പോർടാ കാബിനും ഇരുന്നിടത്ത് ഈ 2014 ൽ ജദാഫ് എന്നാ സ്റ്റേഷൻ തുറന്നു . ബാക്കി എല്ലാ സ്റ്റേനുൽ വളരെ പണ്ടേ തുറന്നിരുന്നു.
ദുബൈ മെട്രോ പ്രധാനമായും രണ്ടു ലൈനായി സൌകര്യപ്പെടുത്തി യിരിക്കുന്നു. ഒന്ന് റെഡ് ലൈൻ പിന്നെ ഗ്രീൻ ലൈനും. അൽ രഷീദിയ സ്റ്റേഷനിൽ തുടങ്ങി ജെബൽ അലി സ്റ്റേഷനിൽ വരെ പോകുന്ന റെഡ് ലൈൻ. അൽ ഗേസൈസിനടുത്ത് എത്തിസലാത് സ്റ്റേഷനിൽ തുടങ്ങി ഇപ്പോൾ ജദാഫ് സ്റ്റേഷൻ വരെ പോകുന്ന ഗ്രീൻ ലൈൻ.